Wednesday, April 20, 2011

സൗഹൃദത്തിനും പ്രണയത്തിനുമിടയില്‍...


സന്ധ്യാ സമയത്ത് സൂര്യനും ചന്ദ്രനും ഒരുമിച്ചു എന്തോ സ്വകാര്യം പറയുന്നത് പോലെ തോന്നി അവള്‍ക്കു. അവളെ കൂട്ടാതെ അവര്‍ എന്തായിരിക്കും പറഞ്ഞതെന്ന് ഓര്‍ത്തു അവള്‍ പരിഭവപ്പെട്ടു. തന്നെ കൂട്ടാതെ അവര്‍ പറഞ്ഞത് തന്നെ കുറിച്ച് തന്നെ ആയിരിക്കും എന്ന് അവള്‍ മനസ്സില്‍ കരുതി. അവള്‍ ഓര്‍ത്തു... അവളിതു വരെ പകലിനോടും സൂര്യനോടും പറഞ്ഞത് അവനെ കുറിച്ചായിരുന്നു. രാത്രിയോടും ചന്ദ്രനോടും നക്ഷ്ത്രങ്ങളോടും പറയാനുണ്ടായിരുന്നത് അവനെ കുറിച്ച് മാത്രമായിരുന്നു.


സന്ധ്യ വിടവാങ്ങിയപ്പോള്‍ അവള്‍ ആ കൂട്ടുകാരുടെ അടുത്തെത്തി. "എന്താ ഇന്ന് എന്നെ തനിച്ചാക്കി സൂര്യനുമായി സ്വകാര്യം പറഞ്ഞെ?" എന്നാ ചോദ്യ ഭാവത്തോടെ അവള്‍ ചന്ദ്രനെ നോക്കി. ആ ചോദ്യം മനസ്സിലായ വണ്ണം ചന്ദ്രന്‍ നക്ഷത്രങ്ങളോട് പറഞ്ഞു " നമ്മുടെ ഊഹം ശെരിയാണ് കേട്ടോ, ഇവളുടെ മനസ്സില്‍ രാവില്ല പകലില്ലാ ഇപ്പോള്‍ അവന്‍ മാത്രമാണ്. ആ പുതിയ സുഹൃത്ത്"... "ഓഹോ അപ്പോള്‍ അതായിരുന്നുവല്ലേ നേരത്തെ കണ്ട സ്വകാര്യം പറച്ചില്‍" എന്നവള്‍ മനസ്സില്‍ കരുതി. "ആ പുതിയ സുഹൃത്ത്" എന്ന് തന്നെ കളിയാക്കി പറഞ്ഞതല്ലേ എന്ന് അവള്‍ ശങ്കിച്ചു... പിടിച്ചു നില്‍ക്കാന്‍ അവള്‍ അവരോടു വാദിച്ചു "നിങ്ങളെ പോലൊരു സുഹൃത്ത്‌മാത്രമാണവന്‍... " പക്ഷെ കുസൃതിക്കുരുന്നായ ഒരു നക്ഷത്രം പിടിവിട്ടില്ല. മറു ചോദ്യം ഒട്ടും മടി കൂടാതെ തൊടുത്തു വിട്ടു " എന്നിട്ടെന്തേ ഞങ്ങളെ കുറിച്ച് നീ സദാസമയം പറഞ്ഞു നടക്കാത്തെ? അവനെ കുറിച്ച് ഞങ്ങളോട് പറയുന്നത് പോലെ ഞങ്ങളെ കുറിച്ച് അവനോടു പറഞ്ഞിട്ടുണ്ടോ? ഇല്ലല്ലോ?" " ഇല്ല " എന്ന് പറഞ്ഞു അവള്‍ തല താഴ്ത്തി. കുറച്ചു കഴിഞ്ഞു തല ഉയര്‍ത്തി ഒരു അവസാന ശ്രമം നടത്തി "അവന്‍ എന്റെ പ്രിയ സുഹൃത്ത്‌ മാത്രമാണ് എന്നേ ഞാന്‍ ഉദേഷിചൊള്ളൂ "

അവരൊന്നും തിരിച്ചു പറഞ്ഞില്ലേലും, അവര്‍ തന്നെ നോക്കി എന്തോ അര്‍ത്ഥം വെച്ച് പുഞ്ചിരിക്കുന്നതായി അവള്‍ക്കു തോന്നി. അവള്‍ക്കു ദേഷ്യം തോന്നി അവരോടെല്ലാം. "നിങ്ങളോടിനി മിണ്ടാനില്ല " എന്ന് പറഞ്ഞു അവള്‍ അവരോടു വിട ചൊല്ലി. പിന്നീടൊരിക്കലും അവള്‍ അവനെ കുറിച്ച് അവരോടുന്നും പറഞ്ഞില്ല. അവള്‍ അവളോട്‌ മാത്രം പറഞ്ഞു. അവളുടെ മനസ്സിനോട്... അങ്ങിനെ അവള്‍ ആ സുഹൃത്തിനെ സ്വപ്നം കാണാന്‍ തുടങ്ങി....അവള്‍ പോലും അറിയാതെ...

5 comments:

  1. നന്നായിട്ടുണ്ട്.. അഭിനന്ദനങ്ങള്‍

    ReplyDelete
  2. ഇതിന്റെ പേരാണ്....

    ReplyDelete
  3. സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയോ?
    അതിനു പുതിയ ഭാവം കൊടുത്തത് നന്നായി.എഴുത്തിന്റെ ശൈലിയും ആകര്‍ഷകമാണ്.
    (ആദ്യമായ്‌ ആണെന്ന് തോന്നുന്നു ഞാനീ വഴി. template ന്റെ സ്റ്റൈല്‍ ഒന്ന് മാറ്റിയാല്‍ വായനാസുഖം ഉണ്ടാകും.കറുപ്പില്‍ നീല ഫോണ്ട് കണ്ണിനു ആയാസം ഉണ്ടാക്കുന്നുണ്ട്. ബ്ലോഗ്‌ തലക്കെട്ടിന്റെ ഫോട്ടോയുടെ വീതി അല്പം കുറക്കാം. ചിലയിടങ്ങളില്‍ അക്ഷരതെറ്റുകള്‍ ഉണ്ട് .കൂടുതല്‍ എഴുതുക.പോസ്ടിയാല്‍ ഒരു ലിങ്ക് അയക്കുക . ഭാവുകങ്ങള്‍)

    ReplyDelete
  4. വശ്യമായി എഴുതി

    ReplyDelete