Tuesday, May 3, 2011

രണ്ടായ് പിളര്‍ന്ന മനസ്സ്...

മനസ്സ് കാരണമില്ലാതെ തേങ്ങുന്നു...
കാരണമില്ലാത്ത വിഷാദത്താല്‍ പിടയുന്ന മനസ്സ്...

കാരണമില്ലാഞ്ഞിട്ടോ അതോ
കാരണമറിഞ്ഞിട്ടും അത് സ്വയം നാടകം കളിക്കുന്നുവോ?
ആ കാരണങ്ങള്‍ക്കൊന്നും തന്നെ വിഷമിപ്പിക്കാന്‍
കഴിവില്ല എന്ന് സ്വയം വരുത്തി തീര്‍ക്കാന്‍?




ചിലപ്പോള്‍ മനസ്സ് രണ്ടായ് പിളരുന്നു...
ഒന്ന് ഒരു ചെറിയ കുട്ടിയെ പോലെ...
സാധിക്കാത്ത കാര്യങ്ങള്‍ക്ക് വേണ്ടി,
കരഞ്ഞു വാശി പിടിക്കുന്നു...
മറ്റൊന്ന് മുതിര്‍ന്ന ഒരു സ്ത്രീയെ പോലെ,
വാശി പിടിക്കുന്ന കുട്ടിയുമായ് മല്ലിടുന്നു...
എന്നിലെ പക്വതയും അപക്വതയും തമ്മില്‍ ഏറ്റുമുട്ടുന്നത് പോലെ...
ഇതിനിടയില്‍ ഞാനില്ലാതാകുന്നത് പോലെ.




ചിലപ്പോള്‍ ആരോടൊക്കെയോ പറയാതെ
പോയ പലതും തന്നോടുതന്നെ പറഞ്ഞു പോവുന്നു...
എന്‍ മനം എന്റേതല്ലാതാവുന്നത് പോലെ...
എന്റെ കയ്യില്‍ ഒതുങ്ങാത്തത് പോലെ...

മനസ്സിന്റെ വേദനയോടൊപ്പം
ബാക്കിയായ് കണ്ണുനീര്‍ മാത്രം ....

3 comments:

  1. ഇരണ്ടു മനം വേണ്ടും
    ഇരൈവനിടം കേട്ടേന്‍
    നിനൈത്ത് വാട ഒന്റ്
    മറന്ത് വാഴ ഒന്റ്.
    (പഴയ ഒരു തമിഴ് പാട്ടാണ് കേട്ടോ. പിളര്‍ന്ന ഇരട്ട മനസ്സിനെപ്പറ്റിയാണ്)

    ReplyDelete
  2. ഈ വഴിയെ വീണ്ടും വന്നതിനു വീണ്ടും നന്ദി പറയുന്നു... :)
    പക്ഷെ ആ പാട്ട് മനസ്സിലായില്ല കേട്ടോ... :)
    അതിന്റെ അര്‍ത്ഥം എന്താണാവോ?

    ReplyDelete
  3. ഞാനും മല്ലടിക്കാറുണ്ട് ഇത് പോലെ തന്നെ.. എന്റെ മനസ്സ്... ഇത് പോലെ തന്നെ... പക്വവും അപക്വവും തമ്മില്‍... മിഥ്യയും യാധാര്‍ത്യവും തമ്മിലും...

    ReplyDelete