Saturday, July 23, 2011

അകലെയായ് ഒരു സ്നേഹം

അകലമാണേറ്റവും നല്ലത്...
നമുക്കിടയിലെ സ്നേഹത്തെ അത് നിലനിര്‍ത്തും...
ഒരുമിച്ചു കഴിയുമ്പോള്‍ നാമറിയാതെ പോവുന്ന
സ്നേഹത്തെ അത് തുറന്നു കാണിക്കും...
ഒരുമിച്ചു കഴിയുമ്പോള്‍ തമ്മില്‍ കുറ്റപ്പെടുത്താന്‍ മാത്രം
അറിയുന്നുവെങ്കില്‍, അകലാം നമുക്കിനി....
കാരണം, സ്നേഹമാണ് ഏറ്റവും ആവിശ്യമായത്
ഒരുമിച്ചു കഴിയുന്നതിനേക്കാള്‍....
എത്ര അകന്നാലും സ്നേഹത്തോടെ ഒത്തൊരുമിച്ചു
കഴിയാന്‍ നാമൊരിക്കലും പഠിക്കില്ല...
അങ്ങിനെ ഒരു ജീവിതം നമുക്കിടയില്‍
ഒരു പക്ഷെ ദൈവം വിധിച്ചു കാണില്ല...
വിധി മറിച്ചാണേല്‍ നമുക്ക് തിരുത്താനുമാകില്ല
പ്രാര്‍ഥിക്കാം... കാത്തിരിക്കാം....
ഒരു നല്ല നാളേക്കു വേണ്ടി...

7 comments:

  1. വിധിയോട് ഗോ റ്റു ഹെല്‍ എന്ന് പറയൂ

    ReplyDelete
  2. വിധിയുടെ പൊട്ടത്തരങ്ങള്‍ അവഗണിക്കുക

    ReplyDelete
  3. 'ഭാവത്തിന്‍ പരകോടിയില്‍ സ്വയമഭാവത്തിന്‍ സ്വഭാവം വരാം' എന്നാ.
    അതിനാല്‍ അല്പം അഭാവം തന്നെ നല്ലത്.
    പക്ഷെ വിധി?
    അതെനിക്കറിയില്ല.
    (ആവിശ്യം അല്ല ആവശ്യം ആണ് ശരി)

    ReplyDelete
  4. ജീവിതത്തിണ്റ്റെ നേര്‍വരകള്‍ വരച്ചു കാട്ടി.
    ഇതു സത്യമാണ്‌.
    വരികളില്‍ അപകര്‍ഷതയുടെ നിഴലുകള്‍.

    ഞാനും നിയോഗങ്ങളില്‍ വിശ്വസിക്കുന്നു. ഓരോരോ നിയോഗങ്ങള്‍. എല്ലാം എങ്ങി്നെ പര്യവസാനിക്കുമെന്ന്‌ ആര്‍ക്കാണ്‌ പറയാന്‍ കഴിയുക. കുറേ നാളുകള്‍ കഴിുമ്പോള്‍ ഭൂതകാലത്തിലേക്കു തിരിഞ്ഞു നോക്കി നിയോഗങ്ങളേയും സ്വപ്നങ്ങളെയും താരതമ്യം ചെയ്യാം.

    അപകര്‍ഷത വരികളില്‍ നിന്ന്‌ ഒഴിവാക്കുക....മനസ്സില്‍ നിന്നും....

    ആശംസകള്‍

    ReplyDelete