Friday, September 14, 2012

എന്നാലും...


ഡിസംബര്‍ നീ എവിടെയാണു?
സഹിക്കാനാവാത്ത തണുപ്പില്‍ മരവിച്ചു,
നീ നല്‍കുന്ന എകാന്തതയും 
കാരണമില്ലാത്ത വിഷാദവും 
ഒരു വള്ളിച്ചെടി പൊലെ മനസ്സിനെ വരിഞ്ഞു മുറുക്കി
 ശ്വാസം മുട്ടിക്കുമ്പോള്‍ നിന്നെ ശപിക്കുമെങ്കിലും....
ഈ ഞാനും നിന്നെ  ഇഷ്ട്ടപെടുന്നു


Saturday, July 23, 2011

അകലെയായ് ഒരു സ്നേഹം

അകലമാണേറ്റവും നല്ലത്...
നമുക്കിടയിലെ സ്നേഹത്തെ അത് നിലനിര്‍ത്തും...
ഒരുമിച്ചു കഴിയുമ്പോള്‍ നാമറിയാതെ പോവുന്ന
സ്നേഹത്തെ അത് തുറന്നു കാണിക്കും...
ഒരുമിച്ചു കഴിയുമ്പോള്‍ തമ്മില്‍ കുറ്റപ്പെടുത്താന്‍ മാത്രം
അറിയുന്നുവെങ്കില്‍, അകലാം നമുക്കിനി....
കാരണം, സ്നേഹമാണ് ഏറ്റവും ആവിശ്യമായത്
ഒരുമിച്ചു കഴിയുന്നതിനേക്കാള്‍....
എത്ര അകന്നാലും സ്നേഹത്തോടെ ഒത്തൊരുമിച്ചു
കഴിയാന്‍ നാമൊരിക്കലും പഠിക്കില്ല...
അങ്ങിനെ ഒരു ജീവിതം നമുക്കിടയില്‍
ഒരു പക്ഷെ ദൈവം വിധിച്ചു കാണില്ല...
വിധി മറിച്ചാണേല്‍ നമുക്ക് തിരുത്താനുമാകില്ല
പ്രാര്‍ഥിക്കാം... കാത്തിരിക്കാം....
ഒരു നല്ല നാളേക്കു വേണ്ടി...

Tuesday, May 24, 2011

ഞാന്‍ മറന്നോട്ടെ...


ബാല്യകാലത്തെ മനസ്സുതൊട്ട
സത്യസന്ധമായ ആ പുഞ്ചിരി
എന്റെ മുഖത്ത് നിന്നും കട്ടെടുത്ത
കൌമാരകാലത്തെ ഞാന്‍ വെറുക്കുന്നു!
എന്നെന്നേക്കുമായ്...

ഉറ്റവരില്‍ നിന്നും എന്നെ അകറ്റി
ഞാന്‍
ഏകാകിനിയാനെന്നും
ഏകാന്തതയാണ് എന്റെ വിധിയെന്നും
എന്ന കള്ളം എന്നെ പറഞ്ഞു ധരിപ്പിച്ച
ആ നശിച്ച കാലത്തെ ഞാന്‍ വെറുക്കുന്നു...

മരണത്തെ സ്നേഹിക്കാന്‍ പറഞ്ഞുതന്ന
ആരോ ഒരാളുടെ സ്വാര്‍ഥതയോടുകൂടിയ
പ്രണയമെന്ന കുരിക്കിലോട്ടു എന്നെ തള്ളിവിട്ട
ആ നശിച്ച കാലത്തെ മറക്കാന്‍ ഞാന്‍
ആഗ്രഹിപ്പൂ... എന്നെന്നേക്കുമായ്!

Monday, May 23, 2011

The Right Side


When it comes to heart Literature was my cup of tea. In Malayalam and English, not to write, but to read a lot and lot. But when it comes to mind, commerce was and is my cup of tea.
Mind is practical and heart will never be.
And those whose heart is practical, they get to know what success is. Of-course it's a statement by the mind. So it's completely irrelevant!
Which reminds me of the three sides of an argument*. The third side being the right side. Which is still unknown in this case.
As there is only the two arguers - The Heart and The Mind
There is none to place the third concept - The Right Concept!!!

~Soul~

* There are three sides to every arguments - your side, my side and the right side!