Monday, March 21, 2011

ശലഭമായ് പറന്നോട്ടെ


ഇനിയാര്‍ക്കായ്‌ ഞാന്‍ കാത്തിരിക്കേണം?

സ്നേഹമാണെന്ന് വാക്കില്‍ മാത്രം പ്രകടിപ്പിക്കൊന്നോരാള്‍ക്ക് വേണ്ടിയോ?

അതോ എന്റെ സ്വപ്നപുരുഷന് വേണ്ടിയോ?

സ്വപ്ന പുരുഷനെ സ്വപനങ്ങളിലിരുത്തിയാല്‍ പോരെ?

വെറുതെ എന്തിനു സ്വപ്നങ്ങളില്‍ നിന്ന്...

യാഥാര്‍ത്ഥ്യതിലോട്ട് വലിചിഴക്കണം?

എന്റെ ലകഷ്യങ്ങള്‍ സാതാക്ഷരിക്കാന്‍....

എനിക്കെന്തിനാനൊരു ആണ്‍ തുണ?

ഈ ലോകത്തിലോട്ടു തനിച്ചല്ലേ വന്നത്?

പോകുന്നതും തനിച്ചുതന്നെ...

അതിനിടയില്‍ ഇടയ്ക്ക് തനിച്ചാവുന്നത്

എന്ത് കൊണ്ട് സഹിച്ചുകൂടാ?

എന്ത് കൊണ്ടു വ്യത്യസ്തമായ ഒരു

വഴിയിലൂടെ സന്‍ചരിച്ചുകൂടാ?

എന്‍റെ സന്തോഷങ്ങള്‍ ഒളിഞ്ഞു കിടക്കുന്നത്

എന്‍റെ ദുഖങ്ങളെ ഞാന്‍ നേരുടുന്ന രീതികളിലല്ലേ?

യുവത്വമാണ് ഏറ്റവും നല്ല പ്രായമെന്നു നിങ്ങള്‍ പറയുന്നു

അങ്ങിനെയെങ്ങില്‍ എന്തിനു ഞാന്‍ എന്റെ ഈ നല്ല കാലത്ത്...

ജീവിതത്തെ മറ്റൊരാളുടെ ഇഷ്ട്ടങ്ങല്‍ക്കനുസരിച്ചു

ഒരടിമ ജീവിതം നയിക്കേണം....

എന്റെ ലകഷ്യങ്ങളെ എന്തിനു വെറും

സ്വപ്നങ്ങളായ് തള്ളിക്കളയേണം?

ഒരുക്കമല്ല, ഞാനൊരുക്കമല്ല!

പിന്നീട് കരയാന്‍ ഞാന്‍ തയ്യാറാണെങ്കില്‍

നിങ്ങളെന്തിന് ക്ലേശിക്കുന്നു?

നിങ്ങളുടെ അടുത്ത് വന്നു കരയാതിരുന്നാല്‍ പോരെ?

ഇനിയെങ്ങിലും ഈ ശലഭം

അതിനിഷ്ട്ടമുള്ളപോല്‍ പറന്നോട്ടെ...

ശലഭം പറവയെപോല്‍ കൂടുതല്‍ ഉയരങ്ങളില്‍ പറക്കില്ല

പറവയെപോല്‍ കൂടുതല്‍ ജീവിക്കില്ല

അങ്ങിനെയുള്ള ഈ ചെറുകാല ജീവിതം

അത് പറന്നു ജീവിച്ചു മരിക്കട്ടെ!!!

2 comments:

  1. salabhathinte mansu nannayi manasilaayi.yenthukondu paadilla.അങ്ങിനെയുള്ള ഈ ചെറുകാല ജീവിതം

    അത് പറന്നു ജീവിച്ചു മരിക്കട്ടെ!!!

    ReplyDelete