Tuesday, April 12, 2011

ബന്ധങ്ങള്‍... ബന്ധനങ്ങള്‍

കരഞ്ഞിരുന്നു ഞാന്‍...
സ്നേഹത്തിന്‍റെ പേരില്‍ നീ എന്നെ കൊല്ലാകൊല ചെയ്തപ്പോഴും...
നീ ചെറുതായി പിണങ്ങിയപ്പോള്‍ പോലും....
പക്ഷെ ഇന്നിപ്പോള്‍ ഞാന്‍
കരയുന്നുമില്ല ചിരിക്കുന്നുമില്ല...
നിനക്കെന്തും പറയാം... ചെയ്യാം...
നിന്നില്‍നിന്നുള്ള ഒന്നിനും ഇനിയെന്നെ നോവിക്കാനാവില്ല...
നിനക്കിനി ഒരിക്കലും എന്നെ തകര്‍ക്കാനുമാകില്ല...
എല്ലായ്പ്പോഴും എന്നെ നോവിക്കാം
എന്ന് നീ വ്യാമോഹിച്ചു...
എന്നാല്‍ നീ അറിയാതെ പോയൊന്നുണ്ട്
ചില നോവുകള്‍ ഹൃദയത്തെ തകര്‍ക്കുന്നതിനു പകരം
ഹൃദയത്തിനു ചില തിരിച്ചറിവുകളെ സമ്മാനിക്കും...
ആ സമ്മാനം കൊണ്ട് അത് നേടുന്ന ഒന്നാണ്...
പൂര്‍ണ്ണ സ്വാതന്ത്ര്യം...
ചില ബന്ധങ്ങള്‍ കൊണ്ടുണ്ടായ
ബന്ധനങ്ങളില്‍ നിന്നുള്ള സ്വാതന്ത്ര്യം.

3 comments:

  1. ചില നോവുകള്‍ ഹൃദയത്തെ തകര്‍ക്കുന്നതിനു പകരം
    ഹൃദയത്തിനു ചില തിരിച്ചറിവുകളെ സമ്മാനിക്കും...:)

    ReplyDelete
  2. വേദന നല്ലതാണ്. ഭയവും നല്ലതാണ് കഷ്ടങ്ങളും നല്ലതാണ്. ഇവയെല്ലാം പാഠങ്ങളാണ്.

    ReplyDelete