
ആകാശം വിട്ടു മേഘങ്ങള്‍ ഭൂമിയിലോട്ടു
പെയ്തിറങ്ങിയപ്പോള്‍ അവള്‍ മഴയോട് കൂട്ടുകൂടി...
ദിക്കുകളില്‍ നിന്ന് ദിക്കുകളിലേക്ക് സഞ്ചരിച്ചിരുന്ന
കാറ്റ് വന്നു തൊട്ടപ്പോഴും അവള്‍ കൂട്ടുകൂടി...
ചില രാത്രികളില്‍ നിലാവ് ജനാലയിലൂടെ
എത്തി നോക്കിയപ്പോള്‍ അവിടെയും തുടങ്ങി ഒരു സൗഹൃദം
പിന്നെയും ചില സൗഹൃദങ്ങള്‍...
അതിനിടയില്‍ പ്രണയം കടന്നു വന്നു...
തുടക്കത്തില്‍ പ്രണയത്തിന് സൗഹൃദത്തേക്കാള്‍
മധുരമുള്ളതായി തോന്നി അവള്‍ക്ക്...
ആ പ്രണയം തന്നെ പിന്നീട് സൗഹൃദത്തേക്കാള്‍ അവളെ
നോവിക്കാനും കഴിയുമെന്ന് തെളിയിച്ചു.
എല്ലാം വലിച്ചെറിഞ്ഞു പഴയ സുഹൃത്തുക്കളുടെ
അടുത്തേക്ക് ഓടിയണയാന്‍ അവള്‍ ആശിച്ചു...
പക്ഷെ പ്രണയം അവളെ അവരില്‍ നിന്നെല്ലാം അകറ്റിയിരുന്നു...
എല്ലാം വലിച്ചെറിയുക എന്നുള്ളതും അത്ര എളുപ്പമല്ലായിരുന്നു.
പിന്നീട് കൂട്ടുകൂടാന്‍ ഏകാന്തത മാത്രം അവശേഷിച്ചു.
പിന്നെ ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍
ReplyDeleteഹയ്യോ! പിന്നെയും നൂറു വര്‍ഷങ്ങള്‍ കൂടുതലല്ലേ? പത്തോ പതിനഞ്ചോ ധാരാളം. :)
ReplyDeleteNice
ReplyDelete