Tuesday, May 10, 2011

ഓര്‍മ്മയിലെ മഴക്കാലം

ചുമ്മാ ഇരുന്നപ്പോള്‍ പഴയ ചില കാര്യങ്ങള്‍ ഓര്‍മ്മ വന്നു. അപ്പോള്‍ കുത്തിക്കുറിച്ച ഒരു അനുഭവ കുറിപ്പാണിത്.


ഓര്‍മ്മകളില്‍ കുറെ മഴക്കാലമുണ്ട്...
പകല്‍ സമയം ഇരുട്ടാക്കിയ എല്‍ കെ ജി കാലത്തെ ഒരു മഴക്കാലം ഓര്‍മ്മയുണ്ട്. എന്നും സൂര്യ പ്രകാശം നിറഞ്ഞിരുന്ന ക്ലാസ് റൂമില്‍ അന്ന് ഇലക്ട്രിക് ബള്‍ബ്‌ തെളിഞ്ഞപ്പോള്‍ അത് ഓണ്‍ ചെയ്തും ഓഫ് ചെയ്തും കുട്ടികള്‍ കളിച്ചതും ഓര്‍മയുണ്ട്.
പിന്നെ വെളുപ്പാന്‍ കാലത്ത് കോരിച്ചൊരിയുന്ന മഴയില്‍ നനഞ്ഞ പാവാടയുമായി പാടത്തെ വരമ്പിലൂടെ മദ്രസ്സയിലോട്ടു പോയതും. അത് കഴിഞ്ഞു ശ്വാസം വിടാന്‍ സമയമില്ലാതെ സ്കൂളിലോട്ട് ഓടിയിരുന്നതും...
പിന്നെ മദ്രസ്സയില്‍ അന്‍ചിലോട്ടു ജയിച്ചപ്പോഴായിരുന്നു ബുദ്ധിമുട്ട്... രാത്രിയിലായിരുന്നു ക്ലാസ്സ്‌. മഴക്കാലത്ത് തവളകളുടെ കരച്ചില്‍ അസഹനീയമായിരുന്നു... വയലില്‍ ഇടയ്ക്കിടക്കിടക്കാണേല്‍ പാമ്പുകളും ഉണ്ടാകാറുണ്ട്. ഒമ്പതരയ്ക്ക് ക്ലാസ്സ്‌ കഴിഞ്ഞു തിരിക്കുമ്പോള്‍ ഉള്ളില്‍ ഒളിപ്പിച്ച പേടി കുറചൊന്നുമാല്ലായിരുന്നു.
വയലില്‍ വെള്ളം നിറഞ്ഞാല്‍ അതിനു നടുവിലൂടെ ഉള്ള റോഡിലൂടെ രാത്രി നടക്കാന്‍ നല്ല പേടിയുണ്ടായിരുന്നു. ആ പേടിയും പുറത്തു കാണിച്ചിരുന്നില്ല. കാണിച്ചിട്ട് പ്രയോജനം ഇല്ലായിരുന്നു എന്നതാണ് സത്യം. പോരാത്തതിന് രാത്രി ക്ലാസ്സ്‌ കഴിഞ്ഞു ഞാനൊരുത്തി മാത്രമേ ആ റോഡു മുറിച്ചു കടക്കാന്‍ ഉണ്ടായിരുന്നൊള്ളൂ... അതും എന്റെ വിധി എന്ന് കരുതി മിണ്ടാതിരുന്നു.

പിന്നെ ദോഹയിലെ മഴക്കാലം... പന്ത്രണ്ടു വയസ്സ് മുതല്‍ ഇന്നിത് വരെ... ഓര്‍മ്മയില്‍ സൂക്ഷിക്കത്തവണ്ണം ഇവിടെ ഒരു മഴക്കാലവും ഉണ്ടായിട്ടില്ല. രണ്ടു തവണ ചെറുതായി ആലിപ്പഴം പൊഴിയുന്നത് കണ്ടു. പിന്നെ രാവിലെ സ്കൂളിലോട്ട് പോവുമ്പോള്‍ ട്രാഫിക്‌ ജാം കൂടുമ്പോള്‍ മഴയെ പഴിച്ചു... പക്ഷെ നാട്ടിലെ മഴയെ സ്നേഹിച്ചിരുന്നു... ഇതിനിടയില്‍ നാട്ടിലെ ഒരു വര്‍ഷത്തെ കോളേജ് ജീവിതം, ഹോസ്റ്റല്‍ ജീവിതം, അതിനിടയിലെ ഒരു മഴക്കാലം. അത് ജീവിതത്തില്‍ മറക്കാനാവില്ല. അതിങ്ങിനെ:


അന്ന് രാവിലെ പോയതായിരുന്നു കറന്റ്‌. ഒരു ഒഴിവു ദിവസമായിരുന്നു. ഞങ്ങളുടെ ഗ്യാങ്ങ് മെംബേര്‍സ് എല്ലാം ഉണ്ടായിരുന്നു അന്ന്. നാലുമണി ആയിട്ടും കറന്റ്‌ വന്നില്ല. മഴക്കാലമായിരുന്നതിനാല്‍ ഇരുണ്ട അന്തരീക്ഷം. ടാങ്കില്‍ ആണേല്‍ വെള്ളം ഉച്ചയായപ്പോഴേക്കും തീര്‍ന്നു. ഏതോ ഒരു കുട്ടിക്ക് അപസ്മാരമിളകിയിട്ടു അതിനെയും കൊണ്ട് ഹോസ്പിറ്റലിലോട്ടു പോയിരുന്നു വാര്‍ഡന്‍ ചേച്ചി. നാലുമണി ആയപ്പോഴേക്കും മഴയ്ക്ക് നല്ല സ്പീഡ്. ഇത് കണ്ടപ്പോള്‍ എനിക്ക് സഹിച്ചില്ല. തുടക്കം ഞാന്‍ തന്നെ കുറിച്ചു. കുളിക്കാന്‍ വെള്ളം കൊണ്ടുവരാന്‍ എന്ന പേരില്‍ മഴയില്‍ കളിക്കാന്‍ ഇറങ്ങി. കുന്നിന്‍ മുകളിലെ വിമന്‍സ് കോളേജ് ആയതിനാല്‍ ആ ചീറ്റുന്ന മഴയില്‍ ഒരു തെണ്ടിയും ആ പരിസരത്തൊന്നും ഉണ്ടാകില്ല എന്നുറപ്പിച്ചു ഞാന്‍ ഒരു ബക്കറ്റും കപ്പും ഷാമ്പൂ ബോട്ടിലും എടുത്തു തൊട്ടടുത്തുള്ള ക്യാമ്പസ്‌ പള്ളിയുടെ ലേഡീസ് ഭാഗത്തോട്ടു വിട്ടു. പിന്നെ മാന്യമായി ഡ്രസ്സ്‌ ചെയ്തിരുന്നതിനാല്‍ ഒട്ടും പേടി തോന്നിയില്ല. ഞാന്‍ പോകുന്നത് കണ്ടു കൂടെ കുറച്ചെണ്ണം കൂടി. പക്ഷെ എല്ലാം ആ മഴയില്‍ മൂന്നു നാല് തവണ ബക്കറ്റില്‍ വെള്ളം ഹോസ്റ്റല്‍ ബാത്ത്-റൂമിലോട്ടു താങ്ങി. ഞാന്‍ മടിചിയാണെന്ന് എടുത്തു പറയേണ്ടതില്ലല്ലോ. തലകഴുകുന്ന പ്രോസസ് അവിടെ വച്ച് തന്നെ തീര്‍ത്തു. പിന്നെ കൂള്‍ ആയി രണ്ടു ബക്കറ്റ് വെള്ളം ഞാനും താങ്ങി ഹോസ്റ്റലിലോട്ടു. പക്ഷെ ഞാന്‍ കുളികഴിഞ്ഞു റൂമിലെത്തി നോക്കുമ്പോള്‍ ബാക്കി പതിനൊന്നണ്ണം മിസ്സിംഗ്‌. ഞാനൊരു കുടയും ചൂടി കാമ്പസിലോട്ടു വിട്ടു. ഓഡിറ്റോറിയത്തിന്റെ അടുതെതിയപ്പോള്‍ നല്ല ബഹളം. അതാ നില്‍ക്കുന്നു ബാക്കി പതിനൊന്നു "അലവലാതികള്‍". ഓഡിറ്റോറിയത്തിന്റെ മുകളില്‍ നിന്നും സ്പീഡില്‍ വീഴുന്ന വെള്ളത്തില്‍ ആടി തിമര്‍ക്കുന്നു. പോരാത്തതിന് വീഡിയോ പിടുത്തവും. "തെണ്ടികള്‍... എന്നെ കൂട്ടാതെ...." എന്ന് എന്റെ മനസ്സില്‍ പറഞ്ഞു ഞാന്‍ അങ്ങോട്ട്‌ നടന്നു... ഞാന്‍ ചെന്നപ്പോള്‍ ഒരുത്തിയുടെ വക ഒരു ചോദ്യം " നീ എവിടെയായിരുന്നു? വാ.. ഇറങ്ങ്". " അതേടീ... എല്ലാം കഴിഞ്ഞു കരയ്ക്ക്‌ കയറിയ ഞാന്‍ ഇനിയും ഇറങ്ങാം. എനിക്ക് വയ്യ ഇനിയും നനയാന്‍." എന്നിട്ട് കരയ്ക്ക്‌ നിന്ന് വീഡിയോ പിടിക്കുന്ന സഹായം ഞാന്‍ ചെയ്തു കൊടുത്തു... പിറ്റേന്ന് മിനു പനി പിടിച്ചു കിടന്നപ്പോള്‍ ചേച്ചി പറഞ്ഞ വഴക്കിനു കയ്യും കണക്കും ഇല്ലായിരുന്നു. എങ്ങനെ പറയാതിരിക്കും... ചേച്ചി ആ വീഡിയോ കണ്ടിരുന്നു.
പിന്നീട് ആ വീഡിയോ ഡിലീറ്റ് ചെയ്തു. എല്ലാവരുടെയും മൊബൈല്‍ കസിന്‍സ്‌ നോക്കാറുണ്ട്. അതിനാല്‍ അത് ഡിലീറ്റ് ചെയ്യേണ്ടി വന്നു.വാല്‍ കഷ്ണം: മുകളില്‍ എന്റെ കൂട്ടുകാരെ അലവലാതികള്‍ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. അത് അവരോടുള്ള ദേഷ്യം കൊണ്ടൊന്നുമല്ല. അതിനു പിറകില്‍ ഒരു പരസ്യമായ രഹസ്യമുണ്ട്. ഞങ്ങളുടെ ഗ്യാങ്ങിന്റെ short form "UAA" എന്നായിരുന്നു. അത് എന്താന്നു പുറത്തുള്ളവര്‍ ചോദിച്ചാല്‍ ഞങ്ങള്‍ പറഞ്ഞിരുന്നത് "United Angles' Association" എന്നായിരുന്നു.. പക്ഷെ യഥാര്‍ഥത്തില്‍ അതിന്റെ expansion "United Alavalaathees' Association" എന്നായിരുന്നു.

5 comments:

 1. യുണൈറ്റഡ് അലവലാതിയുടെ ബാക്കി അംഗങ്ങളൊക്കെ എവിടെയാണോ എന്തോ? നല്ല ഓര്‍മ്മകള്‍, നല്ല വിവരണം

  ReplyDelete
 2. യുണൈറ്റഡ് അലവലാതിയുടെമഴയില്‍കുളി 'വിക്കിലീക്സ്‌'ആവാതിരുന്നത് നന്നായി!

  (ബ്ലോഗിലെ ഹെഡിംഗ് വീതി കുറക്കുക
  കറുപ്പിലെ വെള്ള അക്ഷരം മാറ്റുക
  'കാമ്പസിലോട്ടു' ,'സ്കൂളിലോട്ട്' തുടങ്ങിയ പ്രയോഗങ്ങള്‍ക്ക് പകരം 'കാമ്പസിലേക്ക്' സ്കൂളിലേക്ക്' എന്നിങ്ങനെയായാല്‍ വായനാസുഖം ഉണ്ടാവും )
  കൂടുതല്‍ എഴുതുക

  ആശംസകള്‍

  ReplyDelete
 3. എത്രയൊക്കെ മറന്നാലും
  ഓര്‍മകളുടെ ഓര്‍മ്മകളില്‍
  തെളിയുമോരോ ചിത്രങ്ങള്‍,,,,,,,,,

  ReplyDelete
 4. മഴ..................മനുഷ മനസുകളില്‍ ജീവന്തേ പുതിയ നാമ്പുകള്‍ വിരിയിക്കാന്‍ കഴിവുള്ള പ്രകൃതിയുടെ അതുല്ലമായ ശക്തി..............മഴ ജീവിതത്തില്‍ പരിനമിക്കാത്തവര്‍ ആയി ആരും തന്നെ കാണില്ല.........അതിനെ ഓര്‍മയില്‍ സുഷിക്കുന്നവര്‍കും സ്നേഹിക്കുന്നവര്‍കും മാത്രമേ അതിനെ അറിയാന്‍ കയിയു....! വളരെ മനോഹരമായിരിക്കുന്നു തന്നതെ ഓര്‍മ്മകള്‍ <3 <3 <3

  ReplyDelete
 5. മഴക്കാലം എന്നും എപ്പോളും എല്ലാവരും ഓര്‍ക്കാന്‍ ഇഷ്ടപെടുന്ന കാര്യം ആണ്..ഇത് വായിച്ചപ്പോള്‍ ഞാന്‍ എന്റെ കുട്ടിക്കാലത്തെ മഴക്കാലതെക്ക് ഒന്ന് തിരിഞ്ഞു നോക്കി,.,,

  ശൂന്യത മാത്രം....

  ഒന്നും ഓര്‍മ്മയില്ലാ.....

  ReplyDelete